ഇനി പ്രണയ നായകനായി ധ്യാൻ

Friday 20 June 2025 6:03 AM IST

ഒരു വടക്കൻ തേരോട്ടം വീഡിയോ ഗാനം ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം" എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു.ഡിറ്റക്ടീവ് ഉജ്ജ്വലന്റെ വിജയത്തിനുശേഷം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രമാണ്. ഹസീന എസ് കാനം എഴുതിയ വരികൾക്ക് ബേബി,ടാൻസൻ എന്നിവർ സംഗീതം പകർന്ന് ഹരിശങ്കർ,ശ്രീജ ദിനേശ് എന്നിവർ ആലപിച്ച " ഇടനെഞ്ചിലെ ഗാനം......" എന്ന ഗാനമാണ് റിലീസ് ചെയ്തത്. ധ്യാനിന്റെ സ്ഥിരം സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എന്റർടെയ്നാണ് "ഒരു വടക്കൻ തേരോട്ടം . ദിൽന രാമകൃഷ്ണൻ ആണ് നായിക. മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. കഥ തിരക്കഥ സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. പവി കെ .പവൻ ആണ് ഛായാഗ്രഹണം, ഗാനരചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ്. കാനം സംഗീതം-ബേണി, ടാൻസൻ(ബേണി ഇഗ്നേഷ്യസ്) ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്,പി .ആർ. ഒ എ. എസ് ദിനേശ്.