'നന്മ വായന 2കെ 25' വായനമാസാചരണം
Friday 20 June 2025 1:13 AM IST
കായംകുളം: എസ് എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 'നന്മ വായന 2K25' വായനമാസ ചരണത്തിന് തുടക്കം കുറിച്ചു. എസ്.എൻ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.ആർ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.
സുലഭ, ഗംഗ എസ്, അഭിരാമി ഗണേഷ് , സ്റ്റാഫ് സെക്രട്ടറി ശ്രീജ എൻ.സി എന്നിവർ സംസാരിച്ചു.