ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി കേരളത്തിൽ, ആറ് ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Thursday 19 June 2025 8:29 PM IST

പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ വിവിധ തസ്തികളിൽ നിയമനം നടത്തുന്നു. റെഗുലർ നിയമനമാണ്. ആറ് ഒഴിവുകളുണ്ട്. ജൂലായ് അഞ്ച് വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കൻ സാധിക്കും.

തസ്തികയും യോഗ്യതയും അറിയാം

  • സീനിയർ എഞ്ചിനിയർ

ഡിസൈൻ, എഞ്ചിനിയറിംഗ് ആൻഡ് അസംബ്ലി, ഡിസൈൻ ആൻഡ് എഞ്ചിനിയറിംഗ്, ക്വാളിറ്റി കൺട്രോൾ. ബിഇ, ബിടെക് ( മെക്കാനിക്കൽ). പ്രായപരിധി 38 വയസ്. ശമ്പളം- 50,000- 1,60,000

  • സീനിയർ മാനേജർ- അക്കൗണ്ട് ഓഫീസർ

ഫിനാൻസ് ആൻഡ് അക്കൗണ്ട്. സിഎ, ഐസിഡബ്ല്യൂ, സിഎംഎ.
സീനിയർ മാനേജർ; പ്രായപരിധി 47 വയസ്. ശമ്പളം- 70,000-2,00,000
അക്കൗണ്ട്സ് ഓഫീസർ- പ്രായപരിധി- 35 വയസ്. ശമ്പളം- 40,000- 1,40,000

  • അഡിഷണൽ ജനറൽ മനേജർ: ബിഇ, ബിടെക് ( മെക്കാനിക്കൽ) പ്രായപരിധി 57 വയസ്. ശമ്പളം- 90,000- 2,40,000

കൂടുതൽ വിവരങ്ങൾക്ക് https://www.ilpgt.com/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.