പോഷ് ആക്ട് 2013-ശില്പശാല 20ന്
Thursday 19 June 2025 9:18 PM IST
കാസർകോട്: കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന പോഷ് ആക്ട് 2013 ശില്പശാല 2025 ജൂൺ 20ന് കാഞ്ഞങ്ങാട് നടക്കും. വ്യാപാര ഭവനിൽ രാവിലെ 10 ന് ആരംഭിക്കുന്ന ശില്പശാല വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞായിഷ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിക്കും.കാസർകോട് ജില്ലാ വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർമാരായ എൽ.ഷീബ, എ.ലത എന്നിവർ സംസാരിക്കും. ചടങ്ങിൽ അഡ്വ.പി.എം.ആതിര വിഷയം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചക്ക് അഡ്വ.എ.ആശാലത നേതൃത്വം നൽകും. വനിതാകമ്മീഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ എസ്.സന്തോഷ് കുമാർ സ്വാഗതവും പ്രൊജക്ട് ഓഫീസർ എൻ.ദിവ്യ നന്ദിയും പറയും.