ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചു
കണ്ണൂർ: പിണറായി ഗ്രാമ പഞ്ചായത്തും പാലയാട് അസാപ്-എൻ ടി ടി എഫ് കമ്മ്യൂണിറ്റി സ്കിൽ പാർക്കും സംയുക്താഭിമുഖ്യത്തിൽ ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചു .പിണറായി കൺവെൻഷൻ സെൻററിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ഹംസ അദ്ധ്യക്ഷത വഹിച്ചു.. സ്കിൽ ട്രെയിനിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ അനന്തമായ ജോലി സാധ്യതകളെക്കുറിച്ചും എൻ.ടി.ടി എഫ് പ്രിൻസിപ്പൾ ആർ അയ്യപ്പൻ വിഷയം അവതരിപ്പിച്ചു. പുതിയ തലമുറയ്ക്ക് സ്വയം സംരഭകരാകുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യവുമായാണ് ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചത്. എൻ.ടി.ടി.എഫ് സീനിയർ ഓഫീസർ വികാസ് പലേരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ജനപ്രതിനിധികളും വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവർ സെമിനാറിൽ പങ്കെടുത്തു.