യുദ്ധവിരുദ്ധ കൂട്ടായ്മ

Thursday 19 June 2025 9:23 PM IST

കാസർകോട്: അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളോടുള്ള പ്രതിഷേധ സൂചകമായി അധ്യാപകരും ജീവനക്കാരും യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ലോകത്തെ ഒരു യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ശ്രമങ്ങൾക്കെതിരെ ലോക മനസാക്ഷി ഉണരേണ്ടതുണ്ട് .ഇസ്രായേലിന്റെ ഏകപക്ഷീയമായ കടന്നാക്രമണം ലോകത്ത് വലിയ ദുരിതങ്ങൾ ഉണ്ടാക്കും. എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ കാസർകോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഭാനുപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി എ സംസ്ഥാന സിക്രട്ടറി കെ.രാഘവൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം വി.ശോഭ, ടി.ദാമോദരൻ എന്നിവർ സംസാരിച്ചു. ജില്ലാ സിക്രട്ടറി കെ.ഹരിദാസ് സ്വാഗതം പറഞ്ഞു.