പയ്യന്നൂർ കുടുംബശ്രീ സി.ഡി.എസിന് മാതൃകപദവി
Thursday 19 June 2025 9:26 PM IST
പയ്യന്നൂർ: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ജില്ലയിലെ മാതൃക സി.ഡി.എസായി തിരഞ്ഞെടുക്കപ്പെട്ടതായി നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു. സി.ഡി.എസ് ഓഫീസിൽ സംവിധാന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജില്ലാമിഷൻ രണ്ട് ലക്ഷം രൂപ അനുവദിച്ചതായും ചെയർപേഴ്സൺ പറഞ്ഞു.കുടുംബശ്രീ സി.ഡി.എസ്.അംഗങ്ങളുടെയും, കോർഡിനേറ്റർമാരുടെയും അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർപേഴ്സൺ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എം.വി.ജയൻ, ജില്ലാ പ്രോഗ്രാം മാനേജർ ജിബിൻ സ്കറിയ , വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, ടി.വിശ്വനാഥൻ, ടി.പി.സമീറ , വി.വി.സജിത, കൗൺസിലർ എം.ആനന്ദൻ, സി.ഡി.എസ് ചെയർപേഴ്സൺ പി.പി. ലീല, മെമ്പർ സെക്രട്ടറി എം.രേഖ സംസാരിച്ചു.