ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു.

Thursday 19 June 2025 9:28 PM IST

പഴയങ്ങാടി:പിലാത്തറ , പഴയങ്ങാടി, പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് തകർന്നത് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി മാടായി മണ്ഡലം കമ്മിറ്റി പഴയങ്ങാടി താവം മേൽ പാലത്തിന് സമീപം റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ രാവിലെ 11നാണ് റോഡ് ഉപരോധം തുടങ്ങിയത്. ഉപരോധത്തെ തുടർന്ന് വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ബി.ജെ.പി കണ്ണൂർ ജില്ല നോർത്ത് സെക്രട്ടറി അരുൺ തോമസ് ഉപരോധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് ജില്ല വൈസ് പ്രസിഡന്റ് എ.വി.സനിൽ, സംസ്ഥാന കമ്മിറ്റി അംഗം സി.നാരായണൻ, കെ.ടി.മുരളിധരൻ, എം.കെ.വി.രാജീവൻ , ശങ്കരൻ കൈതപ്രം എന്നിവർ സംസാരിച്ചു. എരിപുരത്ത് നിന്ന് പ്രകടനമായി എത്തിയാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്.