സംസ്ഥാന ഇന്റർപോളി നാടകോത്സവം

Thursday 19 June 2025 9:31 PM IST

പെരിയ: പെരിയ ഗവ. പോളിടെക്നിക്കിൽ നടക്കുന്ന സംസ്ഥാന ഇന്റർപോളി നാടകോത്സവം സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഇന്റർ പോളി യൂണിയൻ ചെയർമാൻ വി.എം.അൻസിൽ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം സന്തോഷ് കിഴാറ്റൂർ മുഖ്യാതിഥിയായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സച്ചിൻ രാജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഋഷിത സി പവിത്രൻ, യൂണിയൻ വൈസ് ചെയർമാൻ സിനോജ്, ലേഡീ വൈസ് ചെയർമാൻ ആവണ്യ, ജോയിന്റ് സെക്രട്ടറി ബിപിൻ, യൂണിയൻ ട്രഷറർ പ്രമോദ്, വാർഡ് മെമ്പർ അശോകൻ, അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി വൈഷ്ണ സ്വാഗതവും സഘാടകസമിതി ജനറൽ കൺവീനർ കെ.പ്രണവ് നന്ദിയും പറഞ്ഞു.