സണ്ണി ജോസഫ് കൊട്ടിയൂരിൽ
കൊട്ടിയൂർ: കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അക്കരെ കൊട്ടിയൂരിൽ സന്ദർശനം നടത്തി.അക്കരെ കൊട്ടിയൂർ ദേവസ്വം ഓഫീസിൽ എത്തിയ സണ്ണി ജോസഫ് എം.എൽ.എ ചെയർമാൻ തിട്ടയിൽ നാരായണൻ നായർ,പാരമ്പര്യേതര ട്രസ്റ്റി എൻ.പ്രശാന്ത്,എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ എന്നിവരുമായി ചർച്ച നടത്തി. അഭൂതപൂർവമായ തിരക്കാണ് ശനി,ഞായർ ദിനങ്ങളിൽ അനുഭവപ്പെട്ടതെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.റോഡ് പാർക്കിംഗ് എന്നിവയിൽ പരിമിതിയുണ്ട്.സമാന്തര റോഡിൻ്റെ പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.വിമാനത്താവള റോഡ് എട്ടുവർഷമായി ഒരു നടപടിയുമില്ല. ഇത് അനുഭവ പാഠമാക്കി എടുത്തുകൊണ്ട് നേരത്തെ തന്നെ റോഡുകളുടെ നവീകരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും എം.എൽ.എ പറഞ്ഞു. കൊട്ടിയൂർ പഞ്ചായത്ത് മെമ്പർ ജോണി ആമക്കാട്ട്,ഹരിദാസ് ചോടത്ത്, പി.സി രാമകൃഷ്ണൻ, ജിജോ ആന്റണി,ജിബിൻ എന്നിവരും കെ.പി.സി.സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.