കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
അമ്പലപ്പുഴ: രണ്ടര കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ദൊഘ്രാഹയിൽ നിന്നും അമ്പലപ്പുഴ കാക്കാഴം പക്കി പറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അലി രാജ അൻസാരി ( 37), എം.ഡി അക്ബർ ( 49) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലീസും ചേർന്ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ .രാജേഷിൻ്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ സി.ഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് കെ.ദാസ്, ജി.എസ്.ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയശങ്കർ, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു, ഹോം ഗാർഡ് നന്ദകുമാർ എന്നിവരടങ്ങുന്ന സംഘവും ചേർന്നാണ് പ്രതികളെ കാക്കാഴത്ത് വെച്ച് പിടികൂടിയത്.