നവീകരിച്ച പാചകപ്പുര തുറന്നു

Friday 20 June 2025 1:46 AM IST

ആലപ്പുഴ; നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി എസ്.ഡി.വി ജെ.ബി സ്കൂളിൽ നവീകരിച്ച പാചകപ്പുരയും ഡൈനിംഗ് ഹാളും നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം അദ്ധ്യക്ഷത വഹിച്ച കൗൺസിലർ കെ.ബാബു സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷരായ നസീർ പുന്നയ്ക്കൽ, എ.എസ്.കവിത, പ്രഥമാദ്ധ്യാപിക രാജി ജി.കമ്മത്ത്, എസ്.എം.സി ചെയർമാൻ പി.ബി.രാജീവ്, സ്റ്റാഫ് സെക്രട്ടറി പി.ആർ.യേശുദാസ് തുടങ്ങിയവർ സംസാരിച്ചു.