മത്സ്യഫെഡ് ഇൻഷ്വറൻസ് സഹായം
Friday 20 June 2025 1:48 AM IST
ആലപ്പുഴ: ദേശീയപാതയിൽ വച്ച് പിക്കപ്പ് വാഹനം ഇടിച്ച് മരിച്ച അരൂക്കുറ്റി പഞ്ചായത്തിൽ എട്ടാം വാർഡിൽ വട്ടത്തറ വീട്ടിൽ ജയചന്ദ്രന്റെ കുടുംബത്തിന് മത്സ്യഫെഡ് ഇൻഷ്വറൻസ് കമ്പനി മുഖേന പാസാക്കിയ പത്തുലക്ഷം രൂപ ധനസഹായത്തിന്റെ ചെക്ക് അമ്മ വത്സല, ഭാര്യ അമ്പിളി, മക്കൾ അക്ഷയജിത്, അഭിജിത്ത് എന്നിവർക്ക് കൈമാറി. മത്സ്യഫെഡ് ജില്ലാ ഓഫീസിൽ കൂടിയ യോഗത്തിൽ മത്സ്യഫെഡ് ബോർഡ് മെമ്പർ പി.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ചെക്ക് കൈമാറി. മത്സ്യഫെഡ് ബോർഡ് മെമ്പർമാരായ ടി. എസ്.രാജേഷ്, രാജദാസ്, ജില്ലാ മാനേജർ ബി. ഷാനവാസ്, പ്രോജക്ട് ഓഫിസർ ഫെല്‍ഗ എന്നിവർ സംസാരിച്ചു.