സ്റ്റാർട്ട് അപ്പ് ഓഫീസ് ഉദ്ഘാടനം
Friday 20 June 2025 1:49 AM IST
മുഹമ്മ: ഗ്രാമീണ യുവതീ യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്റ്റാർട്ട് - അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഓഫീസ് ഉദ്ഘാടനവും സംരംഭകർക്കുള്ള ചെക്ക് വിതരണവും മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.രഞ്ജിത്ത് സ്വാഗതവും സുധർമ്മ സന്തോഷ് നന്ദിയും പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് വി.ജി.മോഹനൻ സംരംഭകർക്ക് ചെക്ക് വിതരണം ചെയ്തു.