എഫ്.എസ്.ഇ.ടി.ഒ കൺവെൻഷൻ

Friday 20 June 2025 1:49 AM IST

ഹരിപ്പാട്: ജൂലായ് 9 ന്‌ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി എഫ്. എസ്.ഇ.ടി.ഒ.കാർത്തികപ്പള്ളി താലൂക്ക് കൺവെൻഷൻ ചേർന്നു. ഹരിപ്പാട് കാറൽ മാർക്സ് ആഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ കെ.ജി.ഒ.എ.സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സിജി സോമരാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ടി.എ.ജില്ലാ കമ്മിറ്റിയംഗം ബിജു വി.മുതുകുളം സംസാരിച്ചു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.സുശീലാദേവി അധ്യക്ഷയായി. താലൂക്ക് സെക്രട്ടറി ടി.കെ.മധുപാൽ സ്വാഗതവും എൻ.ജി.ഒ. യൂണിയൻ ഏരിയ സെക്രട്ടറി പി.അജിത്ത് നന്ദിയും പറഞ്ഞു.