കെ.എസ്.യു മെമ്പർഷിപ്പ് കാമ്പയിൻ

Friday 20 June 2025 12:49 AM IST

ആലപ്പുഴ: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, നിയോജകമണ്ഡലം തലങ്ങളിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സംഗമങ്ങളും മെമ്പർഷിപ്പ് ക്യാമ്പയിനും ആരംഭിച്ചു. ആലപ്പുഴ നിയോജക മണ്ഡലംതല മെമ്പർഷിപ്പ് ക്യാമ്പയിനും ലഹരി വിരുദ്ധസംഗമവും ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ. ശേഷഗോപൻ ഉദ്ഘാടനം ചെയ്തു.മണ്ണഞ്ചേരി ഹൈസ്കൂളിൽ സംഘടിപ്പിച്ച സ്കൂൾ തല ലഹരി വിരുദ്ധ സംഗമത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ റോബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ ഭാരവാഹികളായ, ഫ്രാൻസിസ് ജോളി, ഇർഫാൻ , മുഹമ്മദ്‌ നിയാസ്, എം.എസ് ശ്രീഹരി, ഫാസിൽ മുഹമ്മദ്‌, ബോണി ഫൈസ് തുടങ്ങിയവർ സംസാരിച്ചു.