മയക്കുമരുന്ന് വിരുദ്ധ ബോധവത്ക്കരണം
Friday 20 June 2025 1:52 AM IST
ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചേർത്തല ബ്ലോക്ക് യൂണിറ്റ് രണ്ട് സാംസ്കാരിക വേദിയും വിമുക്തിയും ചേർന്ന് മയക്കുമരുന്ന് വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓട്ടൻതുള്ളൽ നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ടി.സന്ധ്യ ഉദ്ഘാടനം ചെയ്തു.എക്സൈസ് അസി.ഇൻസ്പെക്ടർ വി.ജയരാജ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. കെ.എസ്.എസ്.പി.യു യൂണിറ്റ് പ്രസിഡന്റ് ഡി.അപ്പുക്കുട്ടൻ,സെക്രട്ടറി സാബു, മറ്റ് ഭാരവാഹികളായ എഫ്.ബലദേവ്,എസ്.പുരുഷോത്തമൻ, എസ്.ജയകുമാർ, രത്നകുമാർ, എൻ.സരസമ്മ എന്നിവർ നേതൃത്വം നൽകി.