പഠനോപകരണ വിതരണം
Friday 20 June 2025 2:52 AM IST
ചെന്നിത്തല: ചെന്നിത്തല സേവാഭാരതിയുടെ നേതൃത്വത്തിൽ പറയങ്കേരി സേവ ബസ്തിയിൽ (ചെന്നിത്തല പഞ്ചായത്ത് ഒന്നാം വാർഡ് ) നൂറിലധികം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.പി.എം.എസ് മാവേലിക്കര താലുക്ക് യൂണിയൻ പ്രസിഡന്റ് സുരേഷ് ഉദ്ഘാടനം ചെയ്തു. ചെന്നിത്തല സേവാഭാരതി പ്രസിഡന്റ് വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി ജില്ലാ മീഡിയ കോ ഓർഡിനേറ്റർ ഗോപൻ ഗോകുലം മുഖ്യപ്രഭാഷണം നടത്തി. സേവാഭാരതി ജില്ലാ സെക്രട്ടറി കെ.വി രാജേഷ്, യൂണിറ്റ് സെക്രട്ടറി മോഹനൻ പിള്ള, വിനോദ്, അശ്വതി ശ്രീകുമാർ എന്നിവർ സംസാരിച്ചു.