യുഎസ് പടനീക്കത്തിന്  ട്രംപിന്റെ അംഗീകാരം, ആണവ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് ഖമനേയി

Friday 20 June 2025 1:55 AM IST

ടെൽ അവീവ്: ഇറാനെ ആക്രമിക്കാനുള്ള പദ്ധതി അംഗീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണം തുടങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ട്രംപിന്റെ ഉത്തരവ് ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കാൻ സജ്ജമാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് അറിയിച്ചു.

തലസ്ഥാനമായ ടെഹ്‌റാൻ അടക്കം ഇറാനിയൻ നഗരങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ട പലായനം തുടങ്ങി. ഇറാനിലെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർഡോയെ ലക്ഷ്യമിട്ടായിരിക്കും യു.എസ് ആക്രമണമെന്നാണ് സൂചനകൾ. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ ജീവിച്ചിരിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചു. ബീർഷേബയിലെ സൊറോക ആശുപത്രിയിൽ ഇറാന്റെ മിസൈൽ പതിച്ചതാണ് പ്രകോപനമായത്. 30ലേറെ പേർക്ക് പരിക്കേറ്റിരുന്നു.

ആണവ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായാൽ യു.എസ് ആക്രമിക്കില്ല. യു.എസിന്റെ ഭീഷണിക്ക് കീഴടങ്ങില്ലെന്നാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ നിലപാട്. യു.എസ് ഇടപെടൽ പാടില്ലെന്ന് റഷ്യ ആവർത്തിച്ചു. 270 ലേറെ പേർക്കാണ് ഇന്നലെ പുലർച്ചെ ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ പരിക്കേറ്റത്. ഇറാനിൽ അരക്, നതാൻസ് ആണവ കേന്ദ്രങ്ങളിലടക്കം ഇസ്രയേൽ ബോംബിട്ടു.

പർവതം തുരന്നുണ്ടാക്കിയ ഫോർഡോ ആണവ കേന്ദ്രം

 ടെഹ്റാന് തെക്കുപടിഞ്ഞാറ് 95 കിലോമീറ്റർ അകലെ

 പർവത പ്രദേശം തുരന്ന് 260-300 അടി താഴ്ചയിൽ നിർമ്മിച്ചിരിക്കുന്നു

ഫോർഡോ തുരന്നുചെന്ന് തകർക്കാൻ ശേഷിയുള്ള ബോംബ് (ജി.ബി.യു - 57) യു.എസിന്റെ പക്കൽ മാത്രം

ഫോർഡോയ്ക്ക് കാവലായ ഇറാന്റെയും റഷ്യയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇസ്രയേൽ തകർത്തെന്ന് റിപ്പോർട്ട്

 നിർമ്മാണം തുടങ്ങിയത് 2006. 2009ൽ പ്രവർത്തനം തുടങ്ങി. 2016ൽ യു.എസും പാശ്ചാത്യ രാജ്യങ്ങളുമായി ആണവ കരാറിൽ എത്തിയതോടെ ഫോർഡോയിലെ യുറേനിയം സമ്പുഷ്ടീകരണം നിറുത്തി. ഗവേഷണ കേന്ദ്രമാക്കി. 2018ൽ യു.എസ് കരാറിൽ നിന്ന് പിന്മാറിയതോടെ യുറേനിയം സമ്പൂഷ്ടീകരണം പുനരാരംഭിച്ചു

 പാകിസ്ഥാനിൽനിന്ന് ആക്രമിക്കാനും നീക്കം

ഇറാനെ ഉന്നമിടാൻ അയൽരാജ്യമായ പാകിസ്ഥാനിലെ സൈനിക ബേസുകളിലേക്കും തുറമുഖങ്ങളിലേക്കും യു.എസ് പ്രവേശനം തേടിയെന്ന് സൂചന. കീഴ് വഴക്കങ്ങൾ മറികടന്ന് പാക് സേനാ മേധാവി അസീം മുനീറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഉച്ചഭക്ഷണം നൽകിയതും സ്വകാര്യ ചർച്ച നടത്തിയതും ഇതിനുവേണ്ടിയായിരുന്നു. പ്രത്യുപകാരമായി അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും പാകിസ്ഥാന് നൽകും.

കപ്പൽപ്പട പുറപ്പെട്ടു, പോർവിമാനങ്ങളെത്തി

 യു.എസ്.എസ് നിമിറ്റ്സ് വിമാനവാഹിനിയുടെ നേതൃത്വത്തിലെ കപ്പൽപ്പട തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പുറപ്പെട്ടു

 യു.എസ്.എസ് കാൾ വിൻസൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ കപ്പൽപ്പട മേഖലയിലുണ്ട്

 എഫ്-22, എഫ്-35 തുടങ്ങി യുദ്ധവിമാനങ്ങളും ഇന്ധന ടാങ്കർ വിമാനവും എത്തി. ബങ്കർ ബസ്റ്റർ ബോംബായ ജി.ബി.യു - 57നെ വഹിക്കാൻ ശേഷിയുള്ള ഏക വിമാനമായ ബി-2 സ്‌പിരിറ്റും ഒപ്പമെന്ന് വിവരം

 ഇ​സ്രയേ​ലി​ലും ഒാ​പ്പ​റേ​ഷ​ൻ​ ​സി​ന്ധു

​'​ഒാ​പ്പ​റേ​ഷ​ൻ​ ​സി​ന്ധു​"​വി​ലൂ​ടെ​ ​ഇ​സ്ര​യേ​ലി​ലു​ള്ള​ ​ഇ​ന്ത്യ​ക്കാ​രെ​യും​ ​ഒ​ഴി​പ്പി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​സ്രാ​യേ​ൽ​ ​അ​തി​ർ​ത്തി​യി​ലെ​ത്തി​ച്ച് ​ഇ​ന്ത്യ​യി​ലേ​ക്ക് ​വി​മാ​ന​മാ​ർ​ഗം​ ​കൊ​ണ്ടു​വ​രാ​നാ​ണ് ​പ​ദ്ധ​തി.​ ​ഇ​സ്ര​യേ​ലി​ലു​ള്ള​ ​ഇ​ന്ത്യ​ക്കാ​ർ​ ​ടെ​ൽ​ ​അ​വീ​വി​ലെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​യി​ൽ​ ​(​h​t​t​p​s​:​/​/​w​w​w.​i​n​d​e​m​b​a​s​s​y​i​s​r​a​e​l.​g​o​v.​i​n​/​i​n​d​i​a​n​_​n​a​t​i​o​n​a​l​_​r​e​g​)​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ഫോ​ൺ​:​ ​+972​ 54​-7520711​;​ ​+972​ 54​-3278392​;​ ​ഇ​മെ​യി​ൽ​:​ ​c​o​n​s1.​t​e​l​a​v​i​v​@​m​e​a.​g​o​v.​i​n.​ ​

ഇ​റാ​നി​ൽ​ ​നി​ന്ന് ​അ​ർ​മീ​നി​യ​ ​വ​ഴി​ ​ഒ​ഴി​പ്പി​ച്ച​ 110​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​'​ഒാ​പ്പ​റേ​ഷ​ൻ​ ​സി​ന്ധു​"​വി​ന് ​കീ​ഴി​ലു​ള്ള​ ​ആ​ദ്യ​ ​വി​മാ​നം​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ഡ​ൽ​ഹി​ലി​റ​ങ്ങി.​ 90​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ജ​മ്മു​കാ​ശ്‌​മീ​രി​ൽ​ ​നി​ന്നാ​ണ്.​