പ്രവേശനോത്സവം

Friday 20 June 2025 2:58 AM IST

തിരുവനന്തപുരം: കണിയാപുരം ബ്രയിറ്റ് സെൻട്രൽ സ്കൂളിനുകീഴിൽ പ്രവർത്തിക്കുന്ന അൽബിർ പ്രീ സ്കൂളിൽ ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത മതപ്രഭാഷകൻ എ.എം.നൗഷാദ് ബാഖവി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. അൽബിർ ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ കോഓർഡിനേറ്റർ ഡോ.ഷമീർ.എൻ.എം അദ്ധ്യക്ഷത വഹിച്ചു.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലാണ് അൽബിർ സ്കൂളുകൾ പ്രവർത്തിക്കുന്നത്. അഡ്മിഷൻ തുടരുന്നു.