വായനാ ദിനത്തിൽ പുസ്തകവഞ്ചി
Friday 20 June 2025 3:01 AM IST
പനപ്പാംകുന്ന്: വായനാ ദിനത്തിൽ പുസ്തകവഞ്ചിയൊരുക്കി പനപ്പാംകുന്ന് ഗവ.എൽ.പി.എസിലെ കുരുന്നുകൾ. പുസ്തകവഞ്ചിയിൽ പുസ്തകങ്ങൾ ശേഖരിക്കുന്ന ചടങ്ങ് സീനിയർ അസിസ്റ്റന്റ് സി.കെ.ദീപയുടെ അദ്ധ്യക്ഷതയിൽ സി.ആർ.സി കോഓർഡിനേറ്റർ ദിവ്യ ദാസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികമാരായ വിജി.വി.എസ്,മാളു.എൽ എന്നിവർ വായനാദിന സന്ദേശം നൽകി. വായനാദിന പ്രതിജ്ഞ,അക്ഷരവൃക്ഷം,പോസ്റ്റർ നിർമ്മാണം,വായനാദിന പ്രസംഗം,ക്വിസ്,ആസ്വാദനക്കുറിപ്പ്, രചനാ മത്സരങ്ങൾ എന്നിവയും നടന്നു. ഇതോടൊപ്പം സ്കൂൾ, ക്ലാസുതല അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും നടത്തി.