സംസ്ഥാനതല സെമിനാർ ജൂബിലിയിൽ

Friday 20 June 2025 12:01 AM IST

തൃശൂർ: അന്താരാഷ്ട്ര മൈക്രോബയോം ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനമായ സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമും ജൂബിലി മിഷൻ മെഡിക്കൽ കോളേജും ഗവേഷണ കേന്ദ്രവും സംയുക്തമായി 'ഹ്യൂമൻ ഹെൽത്ത് ആൻഡ് മൈക്രോബയോം' എന്ന വിഷയത്തെ ആസ്പദമാക്കി അർദ്ധദിന സെമിനാർ സംഘടിപ്പിക്കുന്നു. 27ന് രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ എം. ചന്ദ്രദത്തൻ ഉദ്ഘാടനം ചെയ്യും. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ എ. ബിജുകുമാർ മുഖ്യാതിഥിയാകും. ഫാ. റെന്നി മുണ്ടൻകുരിയൻ അദ്ധ്യക്ഷത വഹിക്കും. സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബേബി ചക്രപാണി, ഡോ. ശങ്കർ റാം, ഡോ. അലക്‌സ് ജോർജ് സംസാരിക്കും.