വിവേകോദയം സ്‌കൂളിൽ യോഗ ദിനാചരണം 21ന്
Friday 20 June 2025 12:02 AM IST
തൃശൂർ: ഒല്ലൂർ യൂണിവേഴ്‌സൽ യോഗ കോൺഷ്യൻസസിന്റെ (യൂകോൺ) ആഭിമുഖ്യത്തിൽ 21ന് രാവിലെ ഏഴിന് തൃശൂർ വിവേകോദയം സ്‌കൂളിൽ യോഗ ദിനാചരണം നടക്കും. പതിനൊന്നാം അന്തർദേശീയ യോഗ ദിനാചാരണത്തോട് അനുബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് യോഗി ജയദേവൻ നേതൃത്വം നൽകും. ആരോഗ്യത്തിന് യോഗ, എല്ലാവർക്കും യോഗ എന്ന ആശയത്തോടെ നടക്കുന്ന പരിപാടിയിൽ യോഗ പരിശീലനവും സെമിനാറും നടക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും സൗജന്യമായി പങ്കെടുക്കാം. താത്പര്യമുള്ളവർ അന്നേദിവസം രാവിലെ ഏഴിന് മുൻപ് വിവേകോദയം സ്‌കൂളിൽ എത്തിച്ചേരണമെന്ന് യൂണിവേഴ്‌സൽ യോഗ കോൺഷ്യൻസസ് സെക്രട്ടറി യോഗി ജയദേവൻ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 6282440784.