ചങ്ങമ്പുഴ അനുസ്മരണവും സാഹിത്യസംഗമവും
തൃശൂർ: ചങ്ങമ്പുഴയുടെ 77-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും സാഹിത്യസംഗമവും കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സദ്ഭാവന ബുക്‌സ് എഡിറ്റർ സുനിൽ മടപ്പള്ളി അദ്ധ്യക്ഷനായി. സാഹിത്യകാരൻ ഡോ. എസ്.കെ. വസന്തൻ മുഖ്യപ്രഭാഷണവും ഡോ. ഹരികുമാർ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണവും നടത്തി. കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായരും എഴുത്തുകാരൻ എം.എസ്. ബാലകൃഷ്ണനും പ്രഭാഷണം നടത്തി. പഞ്ചാക്ഷരം ബുക്‌സ് എഡിറ്റർ ഇ.ആർ. ഉണ്ണി, ഗിന്നസ് സത്താർ ആദൂർ, രമ്യ ബാലകൃഷ്ണൻ, കാവല്ലൂർ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ചങ്ങമ്പുഴ സ്മാരക പുരസ്‌കാരങ്ങളും ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിച്ചു. ചങ്ങമ്പുഴ അനുസ്മരണ സമിതി, സദ്ഭാവനാ ബുക്‌സ്, പഞ്ചാക്ഷരം ബുക്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം.
പടം
ചങ്ങമ്പുഴ അനുസ്മരണ സാഹിത്യ സംഗമം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.