ഇനി വോട്ടർ ഐ.ഡി 15 ദിവസത്തിനുള്ളിൽ
Friday 20 June 2025 1:04 AM IST
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരുചേർക്കുന്നവർക്ക് 15 ദിവസത്തിനുള്ളിൽ തിരിച്ചറിയൽ കാർഡുകൾ ലഭിക്കും. നിലവിലെ പട്ടികയിൽ മാറ്റം വരുത്തുമ്പോഴും ഇത്രയും ദിവസത്തിനുള്ളിൽ നൽകും. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ) വഴി ഫോട്ടോ തിരിച്ചറിയൽ കാർഡുകൾ തയ്യാറാകുന്നത് മുതൽ തപാൽ വഴി കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടവും ട്രാക്കു ചെയ്യാനാകും. ഓരോ ഘട്ടത്തിലും വോട്ടർമാർക്ക് എസ്.എം.എസ് വഴി അറിയിപ്പുകൾ ലഭിക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് ണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.