നഗരസഭാ വാർഡുകളിലെ വികസനം, കൗൺസിലർമാർ പറയുന്നു

Friday 20 June 2025 12:06 AM IST

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സാംസ്‌കാരിക തലസ്ഥാനത്തെ കോർപറേഷൻ ഡിവിഷനുകളിൽ നടപ്പാക്കിയ പ്രധാന പദ്ധതികളെക്കുറിച്ച് കൗൺസിലർമാർ വിശദീകരിക്കുന്നു.

രാജൻ ജെ.പല്ലൻ (ഡിവിഷൻ 12, ഗാന്ധി നഗർ)

1. കുണ്ടുവാറയിലെ രണ്ട് പാലങ്ങളും പുതുക്കി നിർമ്മിച്ചു. പുഴയിലൂടെ വരുന്ന മാലിന്യവും മരങ്ങളും തടഞ്ഞുനിൽക്കുന്നത് ഒഴിവാക്കാൻ ഇതുവഴി കഴിഞ്ഞു. 2. മൂന്ന് മീറ്ററായിരുന്ന കുണ്ടുപാറ പ്രധാന റോഡ് ഇപ്പോൾ എട്ട് മീറ്ററാക്കി. നടപ്പാതകൾ കട്ടവിരിച്ച് മാതൃകാ റോഡാക്കി മാറ്റി. ഡിവിഷനിലെ എല്ലാ പ്രധാന റോഡും ടാറിംഗ് പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കി. 3. പെരിങ്ങാവ് ഗാന്ധിനഗർ, മ്യൂസിയം ക്രോസ് റോഡ്, കുണ്ടുവാറ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. 4. ദിവസം മുഴുവനും (24 മണിക്കൂറും) വെള്ളം കിട്ടുന്ന പദ്ധതി തുടങ്ങുന്നതും ഗാന്ധിനഗർ വാർഡിലാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി കണക്ഷൻ നൽകുന്ന പദ്ധതിക്കായി എല്ലായിടത്തും പൈപ്പ് ലൈൻ ഇട്ടു. 5. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ എല്ലാ എസ്.സി കുടുംബങ്ങൾക്കും വിധവകളുടെ വീടുകളിലേക്കും ബക്കറ്റ് സൗജന്യമായി നൽകി. രണ്ടാം ഘട്ടമായി എല്ലാ വീടുകളിലേക്കും ബക്കറ്റ് വിതരണം ചെയ്യുകയാണ് ലക്ഷ്യം.

​വി​നോ​ദ് ​പൊ​ള്ളാ​ഞ്ചേ​രി, കൊ​ക്കാ​ലെ​ ​ഡി​വി​ഷ​ൻ.

  • ​ഭൂ​രി​ഭാ​ഗം​ ​റോ​ഡു​ക​ളു​ടെ​യും​ ​കാ​ന​ക​ളു​ടെ​യും​ ​ന​വീ​ക​ര​ണം​ ​പ​ര​മാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി.
  • വ​ർ​ഷ​ങ്ങ​ളാ​യി​ ​പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ​ഗ​താ​ഗ​ത​ ​യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന​ ​കൊ​ക്കാ​ലെ​യി​ൽ​ ​നി​ന്ന് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​ഇ​റ​ങ്ങു​ന്ന​ ​റോ​ഡ് 14​ ​ല​ക്ഷം​ ​ചെ​ല​വ​ഴി​ച്ച് ​ടൈ​ൽ​ ​വി​രി​ച്ചു
  • അ​ർ​ഹ​ത​പ്പെ​ട്ട​ ​എ​ല്ലാ​വ​ർ​ക്കും​ ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ ​എ​ത്തി​ച്ചു
  • മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​രം​ഗ​ത്ത് ​ഡി​വി​ഷ​നി​ൽ​ ​മി​ക​ച്ച​ ​നേ​ട്ടം
  • നി​ര​വ​ധി​ ​ഹൈ​മാ​സ്റ്റ് ​ലൈ​റ്റു​ക​ൾ​ ​സ്ഥാ​പി​ച്ചു.​ ​
  • എം.​പി​ ​ഫ​ണ്ടി​ൽ​ ​എ​ട്ട് ​ഹൈ​മാ​സ്റ്റ് ​ലൈ​റ്റു​ക​ൾ​ ​കൂ​ടി​ ​ഡി​വി​ഷ​നി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.​

ബീ​ന​ ​മു​ര​ളി,​ ​കൃ​ഷ്ണാ​പു​രം​ ​ഡി​വി​ഷ​ൻ

  • ഡി​വി​ഷ​നി​ലെ​ ​റോ​ഡു​ക​ൾ​ ​എ​ല്ലാം​ ​ഉ​ന്ന​ത​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​ഉ​യ​ർ​ത്തി
  • ​മൂ​ന്ന​ര​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​ ​റോ​ഡു​ക​ൾക്കായി ചെ​ല​വ​ഴി​ച്ചു.
  • ​ഒ​ല്ലൂ​ക്ക​ര​യി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​വെ​ള്ള​ക്കെ​ട്ട് ​മൂ​ലം​ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ​സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ​ ​റോ​ഡ് ​നി​ർ​മ്മി​ച്ചു.​
  • ​എം.​എ​ൽ.​എ​മാ​രു​ടെ​ ​ഫ​ണ്ട് ​ഡി​വി​ഷ​നി​ൽ​ ​പ​ര​മാ​വ​ധി​ ​ഉ​പ​യോ​ഗി​ച്ചു.​
  • ​കാ​ള​ത്തോ​ട് ​കൃ​ഷ്ണാ​പു​രം​ ​ബി.​എം.​ബി.​സി​ ​റോ​ഡി​ന്റെ​ ​ടെ​ണ്ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി.
  • 90​ ​ശ​താ​മ​നം​ ​വീ​ടു​ക​ളി​ലേ​ക്കും​ ​കു​ടി​വെ​ള്ള​ ​ക​ണ​ക്ഷ​ൻ​ ​ന​ൽ​കി.​
  • ​ഒ​ല്ലൂ​ക്ക​ര​ ​അ​ങ്ക​ണ​വാ​ടി​യു​ടെ​ ​ന​വീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി.
  • ഡി​വി​ഷ​നി​ൽ​ ​പ​ത്തോ​ളം​ ​ഹൈ​മ​സ്റ്റ് ​ലൈ​റ്റു​ക​ൾ​ ​സ്ഥാ​പി​ച്ചു.​ ​
  • അ​ർ​ഹ​ത​പ്പെ​ട്ട​ ​എ​ല്ലാ​വ​ർ​ക്കും​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​എ​ത്തി​ക്കാ​നും​ ​സാ​ധി​ച്ചു.