നഗരസഭാ വാർഡുകളിലെ വികസനം, കൗൺസിലർമാർ പറയുന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സാംസ്കാരിക തലസ്ഥാനത്തെ കോർപറേഷൻ ഡിവിഷനുകളിൽ നടപ്പാക്കിയ പ്രധാന പദ്ധതികളെക്കുറിച്ച് കൗൺസിലർമാർ വിശദീകരിക്കുന്നു.
രാജൻ ജെ.പല്ലൻ (ഡിവിഷൻ 12, ഗാന്ധി നഗർ)
1. കുണ്ടുവാറയിലെ രണ്ട് പാലങ്ങളും പുതുക്കി നിർമ്മിച്ചു. പുഴയിലൂടെ വരുന്ന മാലിന്യവും മരങ്ങളും തടഞ്ഞുനിൽക്കുന്നത് ഒഴിവാക്കാൻ ഇതുവഴി കഴിഞ്ഞു. 2. മൂന്ന് മീറ്ററായിരുന്ന കുണ്ടുപാറ പ്രധാന റോഡ് ഇപ്പോൾ എട്ട് മീറ്ററാക്കി. നടപ്പാതകൾ കട്ടവിരിച്ച് മാതൃകാ റോഡാക്കി മാറ്റി. ഡിവിഷനിലെ എല്ലാ പ്രധാന റോഡും ടാറിംഗ് പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കി. 3. പെരിങ്ങാവ് ഗാന്ധിനഗർ, മ്യൂസിയം ക്രോസ് റോഡ്, കുണ്ടുവാറ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. 4. ദിവസം മുഴുവനും (24 മണിക്കൂറും) വെള്ളം കിട്ടുന്ന പദ്ധതി തുടങ്ങുന്നതും ഗാന്ധിനഗർ വാർഡിലാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി കണക്ഷൻ നൽകുന്ന പദ്ധതിക്കായി എല്ലായിടത്തും പൈപ്പ് ലൈൻ ഇട്ടു. 5. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ എല്ലാ എസ്.സി കുടുംബങ്ങൾക്കും വിധവകളുടെ വീടുകളിലേക്കും ബക്കറ്റ് സൗജന്യമായി നൽകി. രണ്ടാം ഘട്ടമായി എല്ലാ വീടുകളിലേക്കും ബക്കറ്റ് വിതരണം ചെയ്യുകയാണ് ലക്ഷ്യം.
വിനോദ് പൊള്ളാഞ്ചേരി, കൊക്കാലെ ഡിവിഷൻ.
- ഭൂരിഭാഗം റോഡുകളുടെയും കാനകളുടെയും നവീകരണം പരമാവധി പൂർത്തിയാക്കി.
- വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതിരുന്ന കൊക്കാലെയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങുന്ന റോഡ് 14 ലക്ഷം ചെലവഴിച്ച് ടൈൽ വിരിച്ചു
- അർഹതപ്പെട്ട എല്ലാവർക്കും ക്ഷേമ പെൻഷൻ എത്തിച്ചു
- മാലിന്യ സംസ്കരണ രംഗത്ത് ഡിവിഷനിൽ മികച്ച നേട്ടം
- നിരവധി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
- എം.പി ഫണ്ടിൽ എട്ട് ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി ഡിവിഷനിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.
ബീന മുരളി, കൃഷ്ണാപുരം ഡിവിഷൻ
- ഡിവിഷനിലെ റോഡുകൾ എല്ലാം ഉന്നത നിലവാരത്തിലേക്ക് ഉയർത്തി
- മൂന്നര കോടിയിലേറെ രൂപ റോഡുകൾക്കായി ചെലവഴിച്ചു.
- ഒല്ലൂക്കരയിൽ വർഷങ്ങളായി വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഞ്ചാരയോഗ്യമായ റോഡ് നിർമ്മിച്ചു.
- എം.എൽ.എമാരുടെ ഫണ്ട് ഡിവിഷനിൽ പരമാവധി ഉപയോഗിച്ചു.
- കാളത്തോട് കൃഷ്ണാപുരം ബി.എം.ബി.സി റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി.
- 90 ശതാമനം വീടുകളിലേക്കും കുടിവെള്ള കണക്ഷൻ നൽകി.
- ഒല്ലൂക്കര അങ്കണവാടിയുടെ നവീകരണം പൂർത്തിയാക്കി.
- ഡിവിഷനിൽ പത്തോളം ഹൈമസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
- അർഹതപ്പെട്ട എല്ലാവർക്കും ക്ഷേമപെൻഷൻ എത്തിക്കാനും സാധിച്ചു.