മീറ്റ് പ്രോസസിംഗ് മാർക്കറ്റിംഗ് ട്രെയിനിംഗ്

Friday 20 June 2025 12:06 AM IST

മണ്ണുത്തി: കുടുംബശ്രീയും കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി മീറ്റ് സയൻസ് ആൻഡ് ടെക്‌നോളജി സംയുക്തമായി ആർ.പിമാർക്ക് മീറ്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് ട്രെയിനിംഗ് മണ്ണുത്തി വെറ്റിനറി കോളേജിൽ തുടങ്ങി. ട്രെയിനിംഗ് മീറ്റ് സയൻസ് ആൻഡ് ടെക്‌നോളജി ഡീൻ പ്രൊഫ. ഡോ. കെ. അല്ലി ഉദ്ഘാടനം ചെയ്തു. മീറ്റ് സയൻസ് ആൻഡ് ടെക്‌നോളജി അസോസിയേറ്റ് പ്രൊഫസർ ഡോ. വി.എൻ. വാസുദേവൻ അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. യു. സലിൽ മുഖ്യാതിഥിയായി. അസി. പ്രൊഫ. ടി. സതു, ബ്രീജിത് ബേബി, അസി.പ്രൊഫ. ഡോ. എ. ഇർഷാദ് എന്നിവർ സംസാരിച്ചു. മീറ്റ് പ്രോസസിംഗ്, മൂല്യവർധിത ഉത്പന്നങ്ങൾ, മാർക്കറ്റിംഗ് എന്നിവയെക്കുറിച്ച് പ്രാക്ടിക്കൽ ക്ലാസുകളും വിദഗ്ദ്ധരുടെ സെഷനുമുണ്ടാകും.