ആർക്കിടെക്റ്റ്സ് സംസ്ഥാന കൺവെൻഷൻ
Friday 20 June 2025 12:07 AM IST
തൃശൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ആർക്കിടെക്റ്റ്‌സ്് സംസ്ഥാന കൺവെൻഷൻ ഇന്നും നാളെയുമായി കുട്ടനെല്ലൂരിലെ ചാക്കോളാസ് പവലിയനിൽ നടക്കും. 500ലേറെ ആർക്കിടെക്റ്റുകൾ പങ്കെടുക്കുന്ന കൺവെൻഷന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പ്രദീപ് കുമാർ മുഖ്യാതിഥിയാകും. 20ന് കോൺക്രീറ്റ് 3ഡി പ്രിന്റിംഗ്, കലിഗ്രാഫി, തിയറ്റർ എന്നിവ സംബന്ധിച്ച് ക്ലാസുകളും 21ന് രാവിലെ 6.30 മുതൽ 8.30 വരെ ഹെറിറ്റേജ് തൃശൂർ ഹെറിറ്റേജ് വാക്ക്, തേക്കിൻകാട് മൈതാനത്തെ പക്ഷി, മരങ്ങൾ എന്നിവ നിരീക്ഷിക്കൽ, അന്താരാഷ്ട്ര സുവോളജിക്കൽ പാർക്കിലേക്കുള്ള പഠനയാത്ര എന്നിവ നടക്കും.
വാർത്താ സമ്മേളനത്തിൽ ബ്രിജേഷ് ഉണ്ണി, ശ്യാംരാജ്, പ്രവീൺ പല്ലങ്കര, സോനു, സി.പി. സുനിൽ എന്നിവർ പങ്കെടുത്തു.