കൊളീജിയം ശുപാർശയിൽ വേർതിരിവ് കാണിക്കരുത്
Friday 20 June 2025 1:12 AM IST
ന്യൂഡൽഹി : സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജി നിയമനങ്ങളുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ വേർതിരിവ് കാണിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. നിയമനം, സ്ഥലമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ശുപാർശകൾ അയക്കുമ്പോൾ അതിൽ നിന്ന് ചിലതു മാത്രം തിരഞ്ഞെടുത്ത് അംഗീകരിക്കുന്ന നടപടിയിൽ നിന്ന് പിന്മാറണം. ഇൻസ്റ്റാൾമെന്റ് രീതിയിൽ ശുപാർശകൾ പരിഗണിക്കരുത്. നിരവധി നിയമന ശുപാർശകളിൽ കേന്ദ്രസർക്കാർ നടപടി വൈകുന്നതിനിടെയാണ് ചീഫ് ജസ്റ്രിസിന്റെ നിലപാട്.