വിമാനദുരന്തം രണ്ട് എൻജിനുകളും പ്രശ്‌നം കാണിച്ചിരുന്നില്ല: എയർ ഇന്ത്യ

Friday 20 June 2025 12:18 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ സി.ഇ.ഒ കാംപ്ബെൽ വിൽസൺ. പറക്കലിന് മുൻപ് എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീം ലൈനർ വിമാനവും, അതിലെ രണ്ട് എൻജിനുകളും ഒരു പ്രശ്‌നവും കാണിച്ചിരുന്നില്ല. മികച്ച രീതിയിൽ പരിപാലിച്ചിരുന്ന വിമാനമാണ്. 2023 ജൂണിൽ മുഖ്യ മെയിന്റനൻസ് പരിശോധനകൾ നടത്തിയിരുന്നു. അടുത്ത മേജർ ചെക്ക് ഇൻ ഷെഡ്യൂൾ ചെയ്‌തിരുന്നത് ഈവ‌ർഷം ഡിസംബറിലാണ്.

കഴിഞ്ഞ മാർച്ചിൽ വലത് എൻജിനിലെ പാർട്സുകൾ മാറ്റി അപ്ഡേറ്ര് ചെയ്‌തിരുന്നു. ഏപ്രിലിൽ ഇടത് എൻജിൻ വിശദ പരിശോധനയ്‌ക്കും വിധേയമാക്കി. ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നു. അന്വഷണ റിപ്പോർട്ടിനായി കാത്തിരിക്കുന്നു. എയർ ഇന്ത്യയുടെ പക്കലുള്ള 33 ഡ്രീംലൈനർ വിമാനങ്ങളിൽ 26 എണ്ണത്തിന്റെ സുരക്ഷാപരിശോധന പൂർത്തിയായി. സുരക്ഷിതമാണെന്ന് ഡി.ജി.സി.എ കണ്ടെത്തി.

15% സർവീസുകൾ

വെട്ടിക്കുറയ്‌ക്കും

എയർഇന്ത്യ വിമാനങ്ങളുടെ സുരക്ഷാ പരിശോധന തുടരുന്നതും, ഇറാൻ- മിഡിൽ ഈസ്റ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നതും കാരണം ഇന്നുമുതൽ ജൂലായ് പകുതി വരെ 15%ലധികം സർവീസുകൾ വെട്ടിക്കുറയ്‌ക്കുമെന്നും സി.ഇ.ഒ അറിയിച്ചു. എയർ ഇന്ത്യയുടെ ഒരു ഡ്രീംലൈനർ വിമാനത്തിന്റെയും മെയിന്റനൻസ് ടർക്കിഷ് കമ്പനിക്ക് നൽകിയിട്ടില്ലെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

ബ്ലാക്ക് ബോക്‌സ്

വിദേശത്തേക്ക് ?

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഇന്ത്യയിൽ പരിശോധിക്കണോ വിദേശത്തേക്ക് അയയ്ക്കണോ എന്നത് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനിക്കുമെന്ന് വ്യോമയാന മന്ത്രാലയം. ബ്ലാക്ക് ബോക്‌സ് യു.എസിലേക്ക് പരിശോധനയ്‌ക്ക് അയയ്ക്കുമെന്ന് അഭ്യൂഹമുയർന്നതിനെ തുടർന്നാണ് പ്രതികരണം.

ര​ണ്ടു​ ​വി​മാ​ന​ങ്ങ​ൾ​ ​അ​ടി​യ​ന്തര ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി

ഇ​ന്ന​ലെ​ ​രാ​ജ്യ​ത്ത് ​ര​ണ്ട് ​വി​മാ​ന​ങ്ങ​ൾ​ ​അ​ടി​യ​ന്ത​ര​ ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി.​ ​ഡ​ൽ​ഹി​ ​-​ ​ലേ​ ​വി​മാ​നം​ ​ഡ​ൽ​ഹി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലും,​ ​ഹൈ​ദ​രാ​ബാ​ദ് ​-​ ​തി​രു​പ്പ​തി​ ​സ്‌​പൈ​സ് ​ജെ​റ്റ് ​വി​മാ​നം​ ​ഹൈ​ദ​രാ​ബാ​ദി​ലും​ ​തി​രി​ച്ചി​റ​ക്കി.​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്‌​ന​മാ​ണ് ​കാ​ര​ണ​മാ​യി​ ​പ​റ​യു​ന്ന​ത്.​ ​ഹൈ​ദ​രാ​ബാ​ദ് ​​​ഷം​​​ഷാ​​​ബാ​​​ദി​​​ലെ​​​ ​​​രാ​​​ജീ​​​വ് ​​​ഗാ​​​ന്ധി​​​ ​​​അ​​​ന്താ​​​രാ​​​ഷ്ട്ര​​​ ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​രാ​​​വി​​​ലെ​​​ 6.10​​​ന് ​​​തി​​​രു​​​പ്പ​​​തി​​​യി​​​ലേ​​​ക്ക് 80​​​ ​​​യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി​​​യാ​​​ണ് ​​​എ​​​സ്‌.​​​ജി​​​ 2696​​​ ​​​വി​​​മാ​​​നം​​​ ​​​പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​ത്.​​​ ​​​തു​​​ട​​​ർ​​​ന്ന് 10​​​ ​​​മി​​​നി​​​റ്റി​​​നു​​​ശേ​​​ഷം​​​ ​​​സ​​​ങ്കേ​​​തി​​​ക​​​ ​​​ത​​​ക​​​രാ​​​ർ​​​ ​​​പൈ​​​ല​​​റ്റ് ​​​ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ൽ​​​ ​​​വി​​​മാ​​​നം​​​ ​​​തി​​​രി​​​ച്ചി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​എ​​​യ​​​ർ​​​ ​​​ട്രാ​​​ഫി​​​ക് ​​​ക​​​ൺ​​​ട്രോ​​​ളു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​പൈ​​​ല​​​റ്റി​​​ന് ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് ​​​മ​​​ട​​​ങ്ങാ​​​ൻ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​തേ​​​സ​​​മ​​​യം,​​​വി​​​മാ​​​നം​​​ ​​​അ​​​ടി​​​യ​​​ന്ത​​​ര​​​ ​​​ലാ​​​ൻ​​​ഡിം​​​ഗ് ​​​ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ​​​സ്‌​​​പൈ​​​സ് ​​​ജെ​​​റ്റ് ​​​വ്യ​​​ക്ത​​​മാ​​​ക്കി.​ ​ഇ​ന്ന​ലെ​ 20​ൽ​പ്പ​രം​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​സ​ർ​വീ​സു​ക​ൾ​ ​റ​ദ്ദാ​ക്കി.​ ​രാ​ജ്യാ​ന്ത​ര,​ ​ആ​ഭ്യ​ന്ത​ര​ ​യാ​ത്ര​ക്കാ​ർ​ ​ബു​ദ്ധി​മു​ട്ടി​ലാ​യി.

215​ ​പേ​രു​ടെ​ ​മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

അ​ഹ​മ്മ​ദാ​ബാ​ദ് ​ദു​ര​ന്ത​ത്തി​ൽ​ ​ഇ​തു​വ​രെ​ 215​ ​പേ​രു​ടെ​ ​മൃ​ത​ദേ​ഹം​ ​ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​തി​രി​ച്ച​റി​ഞ്ഞു.​ 198​ ​പേ​രു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​കൈ​മാ​റി.​ ​പ​ത്ത​നം​തി​ട്ട​ ​സ്വ​ദേ​ശി​നി​ ​ര​‌​ഞ്ജി​ത​ ​ആ​ർ.​ ​നാ​യ​രു​ടെ​ ​മൃ​ത​ദേ​ഹം​ ​ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​തി​രി​ച്ച​റി​യാ​നു​ള്ള​ ​ശ്ര​മം​ ​തു​ട​രു​ക​യാ​ണ്.​ ​വി​മാ​ന​ത്തി​ന്റെ​ ​സ​ഹ​പൈ​ല​റ്റ് ​ക്ലീ​വ് ​കു​ന്ദേ​റി​ന്റെ​ ​മൃ​ത​ദേ​ഹം​ ​മും​ബ​യി​ൽ​ ​സം​സ്‌​ക​രി​ച്ചു.

8​ ​മാ​സം​ ​പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ​ ​നി​ല​ ​മെ​ച്ച​പ്പെ​ട്ടു

വി​മാ​നാ​പ​ക​ട​ത്തി​ൽ​ 28​%​ ​പൊ​ള്ള​ലേ​റ്റ​ 8​ ​മാ​സം​ ​പ്രാ​യ​മു​ള്ള​ ​ധ്യാ​ൻ​ഷി​ന്റെ​ ​നി​ല​ ​മെ​ച്ച​പ്പെ​ട്ടു.​ ​പ​രി​ക്കേ​റ്റ​വ​രി​ൽ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​വ് ​ഈ​ ​കു​ട്ടി​ക്കാ​ണ്.​ ​അ​മ്മ​ ​മ​നീ​ഷ​യ്‌​ക്കും​ ​പൊ​ള്ള​ലേ​റ്റി​രു​ന്നു.​ ​ധ്യാ​ൻ​ഷ് ​അ​ഹ​മ്മ​ദാ​ബാ​ദ് ​സി​വി​ൽ​ ​ആ​ശു​പ​ത്രി​യി​ലെ​ ​പീ​ഡി​യാ​ട്രി​ക് ​ഐ.​സി.​യു​വി​ലാ​ണ്.​ ​ര​ണ്ടു​ദി​വ​സ​ത്തി​ന​കം​ ​ജ​ന​റ​ൽ​ ​വാ​‌​ർ​ഡി​ലേ​ക്ക് ​മാ​റ്റി​യേ​ക്കും.​ ​എ​യ​ർ​പോ​ർ​ട്ടി​ന് ​സ​മീ​പ​ത്തെ​ ​ഫ്ളാ​റ്റി​ലെ​ ​താ​മ​സ​ക്കാ​രാ​യി​രു​ന്നു.