ജോൺ ഓകീഫ് വധക്കേസ്: കേരൺ റീഡ് കുറ്റവിമുക്ത
Friday 20 June 2025 7:06 AM IST
വാഷിംഗ്ടൺ: യു.എസിൽ വിവാദം സൃഷ്ടിച്ച ജോൺ ഓകീഫ് വധക്കേസിൽ പ്രതി കേരൺ റീഡ് (44) കുറ്റവിമുക്ത. പൊലീസ് ഓഫീസറായ കാമുകൻ ജോൺ ഓകീഫിനെ കേരൺ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കേരണിനെതിരെയുള്ള കൊലപാതകക്കുറ്റം തെളിയിക്കാനായില്ല. 2022 ജനുവരിയിൽ ബോസ്റ്റണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് മുന്നിലാണ് ജോണിന്റെ മൃതദേഹം കണ്ടെത്തിയത്.