ഖാലിസ്ഥാൻ ഭീകരരുണ്ട്: സമ്മതിച്ച് കാനഡ
Friday 20 June 2025 7:06 AM IST
ഒട്ടാവ: ഖാലിസ്ഥാൻ വാദികൾ രാജ്യത്തുണ്ടെന്ന് തുറന്നുസമ്മതിച്ച് കാനഡ. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും അവയെ പ്രോത്സാഹിപ്പിക്കാനും ധസഹായം നൽകാനുമുള്ള താവളമായി ഖാലിസ്ഥാൻ ഭീകരർ കനേഡിയൻ മണ്ണിനെ മാറ്റിയെന്ന് രാജ്യത്തെ ഇന്റലിജൻസ് ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിന്റെ (സി.എസ്.ഐ.എസ്) റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാൻവാദികളുടെ സാന്നിദ്ധ്യം രാജ്യത്ത് വിദേശ ഇടപെടലിനും (ഇന്ത്യയിൽ നിന്ന്) കാരണമാകുന്നെന്ന് റിപ്പോർട്ടിൽ ആരോപിച്ചു. ഖാലിസ്ഥാൻ ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.