സ്‌ഫോടന ശ്രമം: റഷ്യൻ നടന് 17 വർഷം തടവ്
Friday 20 June 2025 7:07 AM IST
മോസ്കോ: റഷ്യയിൽ റെയിൽ പാതയിൽ സ്ഫോടനം നടത്താൻ ശ്രമിച്ച കുറ്റത്തിന് നടന് 17 വർഷം തടവ്. വിക്ടർ മൊസീൻകോയെ (63) ആണ് മോസ്കോയിലെ മിലിട്ടറി കോടതി ശിക്ഷിച്ചത്. ഇയാൾ കുറ്റംസമ്മതിച്ചു.
2024ൽ തെക്കൻ റഷ്യയിൽ നിന്ന് യുക്രെയിൻ അതിർത്തിയോട് ചേർന്ന ബെൽഗൊറോഡിലെത്തിയ മൊസീൻകോ റെയിൽവേ പാലത്തിൽ സ്ഫോടക വസ്തു സ്ഥാപിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. റെയിൽവേ ജീവനക്കാരന്റെ വേഷത്തിലെത്തിയ മൊസീൻകോയുടെ പക്കൽ 6 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു. റഷ്യയിലെ ഒരു യുക്രെയിൻ അനുകൂല പാരാമിലിട്ടറി ഗ്രൂപ്പിന് വേണ്ടിയാണ് ഇയാൾ പ്രവർത്തിച്ചത്.