സ്‌റ്റുഡന്റ് വിസ അഭിമുഖം പുനരാരംഭിച്ച് യു.എസ്

Friday 20 June 2025 7:08 AM IST

വാഷിംഗ്ടൺ: സ്റ്റുഡന്റ് വിസ അഭിമുഖങ്ങൾ പുനരാരംഭിച്ച് യു.എസ്. വിസാ അപേക്ഷകരുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. അപേക്ഷകർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ 'പബ്ലിക്ക്" ആക്കണം. യു.എസിന്റെ താത്പര്യങ്ങൾക്ക് എതിരായിട്ടുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് നടപടി. വിസമ്മതിച്ചാൽ വിസ ലഭിക്കില്ല. പുതിയ നടപടികൾ വിസയ്ക്ക് കാലതാമസം സൃഷ്ടിച്ചേക്കുമെന്ന് വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് സ്റ്റുഡന്റ് വിസാ അഭിമുഖങ്ങൾ താത്കാലികമായി നിറുത്തിവയ്ക്കാൻ എല്ലാ എംബസികൾക്കും യു.എസ് നിർദ്ദേശം നൽകിയത്.