കൺവെൻഷൻ സംഘടിപ്പിച്ചു

Saturday 21 June 2025 12:37 AM IST

വൈക്കം: ജൂലായ് 9 ലെ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ആക്ഷൻ കൗൺസിൽ ഒഫ് സ്​റ്റേ​റ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് വൈക്കം താലൂക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ സീതാറാം ഓഡി​റ്റോറിയത്തിൽ കൺവെൻഷൻ നടത്തി. കേരള എൻ.ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.ഷാജി ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ വൈക്കം യൂണി​റ്റ് സെക്രട്ടറി സി.ഡി. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി വി.കെ. വിപിനൻ, പ്രസിഡന്റ് ബിനു കെ. പവിത്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രാജേഷ് എന്നിവർ പ്രസംഗിച്ചു.