ഗുണമേന്മയുള്ള വിത്ത് നൽകണം
Saturday 21 June 2025 12:38 AM IST
ചങ്ങനാശേരി : വർഷകാല കൃഷിക്കായി നാഷണൽ സീഡ്സ് കോർപ്പറേഷന്റെ മേൽതരം വിത്തുകൾ വിതരണം ചെയ്യാൻ കൃഷി വകുപ്പ് തയ്യാറാകണമെന്നും കൃഷിനാശം വന്ന കർഷകർക്ക് അടിയന്തര സഹായം നൽകണമെന്നും കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് തോമസ്കുട്ടി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാപ്പച്ചൻ നേരിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബേബിച്ചൻ പുത്തൻപറമ്പിൽ വിഷയാവതരണം നടത്തി. കെ.പി മാത്യു, ജോൺസൺ കൊച്ചുതറ, രാജു കരിങ്ങണാമറ്റം, തോമസ് കല്ലുകുളം, ബേബിച്ചൻ തടത്തിൽ, ലൂയിസ് മാവേലി തുരുത്ത് എന്നിവർ പങ്കെടുത്തു.