സ്കൂൾ ലൈബ്രറിയ്ക്ക് പുസ്തക വിതരണം

Saturday 21 June 2025 1:39 AM IST

ചങ്ങനാശേരി: സ്‌കൂൾ ലൈബ്രറികൾക്ക് പുസ്തക വിതരണം നടത്തി മാടപ്പളളി ബ്ലോക്ക് പഞ്ചായത്ത്. കളക്ടർ ജോൺ വി.സാമുവൽ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു അദ്ധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് സ്വാഗതം പറഞ്ഞു. മഞ്ജു സുജിത്ത്, സുധാ കുര്യൻ, ലൈസമ്മ ആന്റണി, സബിത ചെറിയാൻ, ടി.രഞ്ജിത്ത്,അലക്‌സാണ്ടർ പ്രാക്കുഴി, വിനു ജോബ്, ബിന്ദു ജോസഫ്, മാത്തുകുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, ടീനാ മോൾ റോബി, സൈന തോമസ്, ബീന കുന്നത്ത് എന്നിവർ പങ്കെടുത്തു.