കൈയെഴുത്ത് മാസിക പദ്ധതി

Saturday 21 June 2025 12:40 AM IST

തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ഗവ. യു.പി സ്‌കൂളിൽ വായന മാസാചരണത്തിന്റെയും, എഴുത്തുപെട്ടി കൈയെഴുത്ത് മാസിക പദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് അംഗം സേതുലക്ഷ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭിവർദ്ധിനി വായനശാല പ്രസിഡന്റ് എം. പി. ജയപ്രകാശ് പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ആശയാവതരണം സാംസ്‌കാരിക പ്രവർത്തകൻ വി.എസ്. രവീന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.ആർ. റോഷി അദ്ധ്യക്ഷത വഹിച്ചു. ലാൽജി കെ. ജോർജ്ജ്, നിഷാദ് തോമസ്, പി.കെ. അജയകുമാർ, ചക്രപാണി, വി.കെ.രവി, ​ടി.കെ. സഹദേവൻ, ജയശ്രീ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.