സിലബസിൽ ഉൾപ്പെടുത്തണം
Saturday 21 June 2025 12:40 AM IST
ചങ്ങനാശേരി: അയ്യങ്കാളിയുടെ ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ആവശ്യപ്പെട്ടു. കുറിച്ചി മന്ദിരം കവലയിൽ നടന്ന അയ്യങ്കാളി ചരമദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംബേദ്കർ സ്മാരക സമിതി പ്രസിഡന്റ് പി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം മുഖ്യ പ്രസംഗം നടത്തി. അരുൺ ബാബു, ആർ.രാജഗോപാൽ, ജിക്കു കുര്യാക്കോസ്, അനീഷ് വരമ്പിനകം, ബാബു കുട്ടൻചിറ, പ്രൊഫ.സാജു കെ.ജെയിംസ്, എം.എസ് സോമൻ, ജോബിൻ എസ്.കൊട്ടാരം, എൻ. ബാലകൃഷ്ണൻ, ഡോ.ബിനു സചിവോത്തമപുരം, അഭിഷേക് ബിജു, ഷാജി പാറത്താഴെ, ബിജോ എണ്ണക്കച്ചിറ, പി.എ സാലി, ഷിബു എഴെപുഞ്ചയിൽ, രഘു പാത്താമുട്ടം, അർജുൻ ബാബു, പി.ലീലാമ്മ, നാട്ടകം ചന്ദ്രൻ, വി.ടി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.