പോള നീക്കം ചെയ്യൽ
Saturday 21 June 2025 12:41 AM IST
തുരുത്തി: മുളയ്ക്കാംതുരുത്തി മുട്ടാർ നീലംപേരൂർ കനാൽ പോള നീക്കം ചെയ്യൽ ആരംഭിച്ചു. കടമ്പാടം, തൂപ്പറം, പൊറത്തേരി, വാലടി, ഓടേറ്റി തെക്ക് വടക്ക്, കുഴിക്കരി, ഈരപൊങ്ങാനം എന്നിവിടങ്ങളിലെ 1700 ഏക്കറോളം നെൽകൃഷിയ്ക്ക് ഭീഷണിയായിരുന്നു പോള. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴപ്പളളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, മാടപ്പളളി ബ്ലോക്ക് മെമ്പർ ലൈസാമ്മ ആന്റണി, വാർഡ് മെമ്പർ ശശി തത്തനപളളി, എഞ്ചിനീയർ ജിപ്‌സൺ, രവീന്ദ്രൻനായർ ഇടത്തിൽ, ബിജോയി പ്ലാത്താനം, പാപ്പച്ചൻ നേര്യംപറമ്പിൽ, ജെയ്മി തൈപ്പറമ്പിൽ, സണ്ണിച്ചൻ തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.