ഈ നക്ഷത്രക്കാർ സ്‌ത്രീകളുമായി ഇടപെടുമ്പോൾ സൂക്ഷിക്കണം; മനഃസമാധാനം നഷ്‌ടപ്പെടാൻ സാദ്ധ്യത

Friday 20 June 2025 5:51 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂൺ 21 - 1200 മിഥുനം 7 ശനിയാഴ്ച . ( രാതി 7 മണി 49 മിനിറ്റ് 52 സെക്കന്റ് വരെ അശ്വതി ശേഷം ഭരണി നക്ഷത്രം )

അശ്വതി: ഔദ്യോഗിക രംഗത്ത് പുത്തൻ പ്രതീക്ഷകൾ. സാമ്പത്തിക ഭദ്രത കൈവരിക്കും.

ഭരണി: മനസുഖം വർദ്ധിക്കും, ഏറ്റെടുത്ത കാര്യങ്ങൾ ശുഷ്കാന്തിയോടെ പൂർത്തിയാക്കും.

കാര്‍ത്തിക: ബന്ധുക്കൾ സഹായിക്കും, നഷ്‌ടപ്പെട്ടവ തിരിച്ചു ലഭിക്കും.

രോഹിണി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ, വിദ്യാഭ്യാസ പുരോഗതി നേടും.

മകയിരം: സുഖ ദുഃഖങ്ങൾ ഇടകലർന്ന ദിവസം, ആശുപത്രി സന്ദർശനം നടത്തും.

തിരുവാതിര: യാത്രയിൽ ആപത്ത് വരാതെ നോക്കണം, അധിച്ചെലവ് വരും.

പുണര്‍തം: വിവാഹ കാര്യത്തിൽ തടസങ്ങൾ, കള്ളന്മാരെ കൊണ്ട് നഷ്‌ടങ്ങൾ.

പൂയം: ജോലിയിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. സ്ത്രീകൾ കാരണം വിഷമം.

ആയില്യം: വാഹന സുഖം, വിവിധതരം ധനമാർഗം.

മകം: ശത്രുവിന്റെ മേൽ വിജയം നേടും, സന്താന ഗുണം.

പൂരം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടം നൽകിയ പണം തിരികെ ലഭിക്കും.

ഉത്രം: പേരും പെരുമയും വർദ്ധിക്കും, അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകൾ ശമിക്കും.

അത്തം: കൃഷി ലാഭകരമാകും, രോഗശമനം വരും.

ചിത്തിര: ഈശ്വരാധീനം ലഭിക്കും. സ്ത്രീകൾ വഴി ധനലാഭം.

ചോതി: കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അന്തരീക്ഷം ഉടലെടുക്കും, അംഗീകാരം ലഭിക്കും.

വിശാഖം: യാത്രാക്ലേശം, ബന്ധുക്കൾ നിമിത്തം ധനനഷ്ടം.

അനിഴം: ദാമ്പത്യ ദു:ഖം, ധനസഹായം നൽകാമെന്ന് ഏറ്റിരുന്നവർ പിന്മാറും.

കേട്ട: മറ്റുള്ളവരുടെ സംശയത്തിന് പാത്രമാകും, മനഃസമാധാനം നഷ്ടപ്പെട്ട അവസ്ഥയിൽ വിഷമിക്കും.

മൂലം: അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, ഭൂമിയിടപാടുകളില്‍ ലാഭം.

പൂരാടം: കര്‍മ്മ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചതത്വം മാറിപ്പോകും. ധനലാഭം.

ഉത്രാടം: ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹബന്ധം കിട്ടും.

തിരുവോണം: ജനപ്രീതിയും അംഗീകാരവും, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

അവിട്ടം: ജീവിതത്തില്‍ പലവിധത്തിലുള്ള പുരോഗതി, മാതാവിന് രോഗശാന്തി.

ചതയം: സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും. ഭൂമിയിടപാടിൽ നിന്നും മികച്ച നേടും.

പൂരുരുട്ടാതി: പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങൾ. കർമ്മ രംഗത്ത് പുത്തൻ ആശയങ്ങൾ നടപ്പാക്കും.

ഉതൃട്ടാതി: വിദ്യാഭ്യാസ പുരോഗതി കൈവരിക്കും. സന്താനങ്ങളുടെ സഹായം ലഭിക്കും.

രേവതി: അനാവശ്യ ചെലവുകള്‍ ഒഴിവാകും. തൊഴില്‍ സ്ഥാപനത്തിലെ കുഴപ്പങ്ങൾ മാറും.