പൂങ്കുളം ഗവ.എൽ.പി സ്കൂളിൽ വായനാ ദിനാചരണം
Saturday 21 June 2025 6:46 AM IST
കോവളം: പൂങ്കുളം ഗവ.എൽ.പി സ്കൂളിലെ വായനാദിനാചരണം ഡോ.സതീദേവി ഡി.മണിമല ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ വിഷ്ണുപ്രിയ അദ്ധ്യക്ഷത വഹിച്ചു.എം.എസ്.പ്രസാദ് മുഖ്യാതിഥിയായിരുന്നു.കേരളകൗമുദി കോവളം ലേഖകൻ സി.ഷാജിമോൻ മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.സ്കൂൾ എച്ച്.എം ഏഞ്ജല ഷീബ ചിത്ര.എസ്,അളിയൻസ് ഗ്രൂപ്പ് പ്രസിഡന്റ് ഷാബു ഗോപിനാഥ്,സുനിൽ പൂങ്കുളം,സായി പ്രലോഭ് പൂങ്കുളം,സതികുമാർ കോവളം,മുരുകൻ വിഴിഞ്ഞം,കുറുങ്കല്ലിൽ ടി.സുധീന്ദ്രൻ,സ്കൂൾ വികസന സമിതി ചെയർമാൻ വിജയൻ,സീനിയർ അദ്ധ്യാപിക ഷൈനി.എസ്.പി തുടങ്ങിയവർ പങ്കെടുത്തു.