ബോധവത്കരണ ക്ലാസും സ്‌കിറ്റും പദയാത്രയും

Saturday 21 June 2025 6:46 AM IST

പോത്തൻകോട്:കരിയം ശ്രീഭദ്ര റസിഡന്റ്സ് അസോസിയേഷന്റെയും കരിയം ചെല്ലമംഗലം റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പദയാത്രയും സംഘടിപ്പിച്ചു. കെ.സി.ആർ.എ പ്രസിഡന്റ് സി. ബാബു അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ സി.ഗായത്രിദേവി ഉദ്ഘാടനം നിർവഹിച്ചു.വനിതാ വേദി പ്രസിഡന്റ് എൽ.ശ്രീലേഖ,ഫൽഗുനൻ വടവുകോട്,സെക്രട്ടറി സൗമ്യ ബിജു,കരിയം വിജയകുമാർ,എൻ.കെ.അജിത്കുമാർ,കെ.കെ.ശ്രീനിവാസൻ ,എം.രഘുനാഥൻ നായർ,ടി.അശോക് കുമാർ, സിന്ധുതുളസി,ബിനു.പി.ആർ,ടി.രാജ് മോഹൻ,കൃഷ്‌ണകുമാർ, രജ്ഞിനി സുരേഷ്,ലാൽ പ്രകാശ്,ക്ഷണകുമാരി, വിജി രതീഷ് വിശാഖ് മോൾ,ശ്രീകാര്യം ജനമൈത്രി പൊലീസ് എസ്.ഐമാരായ എസ്.എസ്.രതീഷ്, കെ.പത്മകുമാർ,എ.എസ്.ഐ മനോജ് എന്നിവർ നേതൃത്വം നൽകി.