സോറോക്ക ആശുപത്രി ആക്രമണം യുദ്ധക്കുറ്റം,​ യു എൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന് ഇസ്രയേൽ

Friday 20 June 2025 7:46 PM IST

ടെൽ അവീവ് : ഇസ്രയേലിലെ ബീർഷെബയിൽ സോറോക്ക ആശുപത്രിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ യു.എൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. യു.എൻ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് ഇസ്രയേൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇറാന്റെ നടപടി യുദ്ധക്കുറ്റവും തീവ്രവാദവുമാണെന്നും ജൂതർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നതെന്നും ഇസ്രയേൽ വ്യക്തമാക്കി.

അതേസമയം ആരക് ആണവ കേന്ദ്രം ആക്രമിിച്ചതിൽ ഇസ്രയേലിനെതിരെ ഇറാനും സുരക്ഷാ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യമന്ത്രിയെ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കാൻ അവസരം നൽകിയതിനെയും ഇസ്രയേൽ എതിർത്തിട്ടുണ്ട്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചിയുടെ പ്രസംഗത്തോടെയാണ് മനുഷ്യാവകാശ കൗൺസിലിന്റെ സെഷൻ ആരംഭിക്കുന്നത് എന്നാണ് ഇസ്രയേൽ ചൂണ്ടിക്കാട്ടുന്നു.