കഞ്ചാവുമായി നാല് പേർ പിടിയിൽ
കോട്ടയം : വില്പനയ്ക്കായി പൊതികളാക്കിവച്ചിരുന്ന 36 ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. നട്ടാശ്ശേരി കളത്തിപ്പടി ഉണ്ണിക്കുന്ന് പുതുപ്പറമ്പിൽ ആദർശ് (21), ഉണ്ണിക്കുന്ന് ചെറുവള്ളി പറമ്പിൽ വീട്ടിൽ ആൽബിൻ (21), ഉണ്ണിക്കുന്ന് പടമാട്ടുങ്കൽ വീട്ടിൽ ആന്റണി (20), ഉണ്ണിക്കുന്ന് പടിഞ്ഞാറ്റേതിൽ അതുൽ (24) എന്നിവരെയാണ് കോട്ടയം എക്‌സൈസ് റേഞ്ച് ടീം പിടികൂടിയത്. കളത്തിപ്പടി പൊൻപള്ളി റോഡിൽ ആഞ്ഞിലിമൂട് ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. കഞ്ചാവ് എത്തിച്ചു നൽകിയവരെക്കുറിച്ച് അന്വേഷണം ഉൗർജ്ജിതമാക്കി. റെയ്ഡിൽ ദക്ഷിണ മേഖല എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ്, എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, കോട്ടയം റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ജെ മനോജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുമേഷ്, രാഹുൽ, രാഹുൽ മനോഹർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.