വായനപക്ഷാചരണവും സാഹിത്യചർച്ചയും

Friday 20 June 2025 8:29 PM IST

കണിച്ചാർ: കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും സാഹിത്യ ചർച്ചയും സംഘടിപ്പിച്ചു. വായനശാലയിൽ എഴുത്തുകാരി ഡാലിയ ജോണി ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം കെ.എ. ബഷീർ മുഖ്യ പ്രഭാഷണം നടത്തി.വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു. സാഹിത്യ ചർച്ചയിൽ പി.കെ.മണി, എം.എൻ.ഷൈല, സുരേഷ് തുരുത്തിയിൽ, പി.എൻ.ബിനു, റോയി ഫ്രാൻസിസ്, ടി.കെ.ബാഹുലേയൻ, റെജി കണ്ണോളിക്കുടി. ഇ.ജി.രാമകൃഷ്ണൻ, പി.പി.ജനാർദ്ദനൻ, സനില അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.