ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു
തൃക്കരിപ്പൂർ:ജെ.സി ഐ തൃക്കരിപ്പൂരിന്റെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി അപൂർവമായ ഔഷധ സസ്യങ്ങൾ കൊയോങ്കര താലൂക്ക് ആയുർവേദ ആശുപത്രിയിൽ നട്ടുപിടിപ്പിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. ജെ.സി ഐ പ്രസിഡന്റ് രേഷ്മ വിജു അദ്ധ്യക്ഷത വഹിച്ചു. ഔഷധ സസ്യങ്ങൾ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.എ.വി. സാജൻ ഏറ്റുവാങ്ങി. വനമിത്ര ജേതാവും പാരമ്പര്യ വൈദ്യനുമായ കൃഷ്ണപ്രസാദിന്റെ ഔഷധത്തോട്ടത്തിൽ നിന്ന് കരിനെച്ചി, ഇടിഞ്ഞിൽ,ഓരില തുടങ്ങിയ അപൂർവ ഔഷധസസ്യങ്ങൾ സമാഹരിച്ച് എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ വിതരണ പരിപാടി നടത്തിയത്. ജെ.സി ഐ തൃക്കരിപ്പൂർ ടൗൺ സെക്രട്ടറി ഷഹാന അഫ്സൽ, ഡോക്ടർമാരായ ഭാഗ്യശ്രീ, എൻ.വി.ലിജി , ആയുർവേദ ആശുപത്രി ജീവനക്കാരൻ പി.അഭിലാഷ് എന്നിവരും മറ്റു ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.