അനുമോദനോത്സവം
Saturday 21 June 2025 1:42 AM IST
ആറ്റിങ്ങൽ:മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്‌പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിളെയും മറ്റ് മേഖലകളിൽ മികവ് തെളിയിച്ചവരെയും അനുമോദിക്കും. 22ന് വൈകിട്ട് 4ന് മണമ്പൂർ എം.വി ഓഡിറ്റോറിയത്തിൽ എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ ഡോ.അരുൺ.എസ്.നായർ സമ്മാനം വിതരണം ചെയ്യും.ഡോ.അജയൻ പനയറ അനമോദന ഭാഷണം നടത്തും.പ്രസിഡന്റ് ബി.രതീഷ് കുമാർ ആദ്ധ്യക്ഷത വഹിക്കും.ജി.സരേഷ് ബാബു,ഡി.ഭാസി എന്നിവർ സംസാരിക്കും.