എൻ.ജി.ഒ  യൂണിയൻ കൗൺസിൽ യോഗം

Friday 20 June 2025 8:44 PM IST

വിദ്യാനഗർ: പി.എഫ്‌.ആർ.ഡി.എ. നിയമം പിൻവലിക്കുക, ലേബർ‍ കോഡ്‌ ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കരാർ, പുറംകരാർ‍ നിയമനം അവസാനിപ്പിക്കുക, ഒഴിവുള്ള തസ്തികകളിൽ‍ നിയമനം നടത്തുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ ജൂലായ് 9 ന് കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സർവീസ് സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആഹ്വാനം ചെയ്തു. സംസ്ഥാന ട്രഷറർ വി.കെ ഷീജ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി.സുരേഷ് കുമാർ ,സംസ്ഥാന കമ്മിറ്റി അംഗം കെ.ഭാനുപ്രകാശ്, എന്നിവർ സംസാരിച്ചു.യു.രാജേന്ദ്രൻ, പി.സുരേഷ് കുമാർ,പി.കെ.രമിത്ത് , ടി.കെ.വിനോദ് ,വി.കെ.ശ്രീജിത്ത്, സി പ്രകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജില്ലാ സെക്രട്ടറി ടി.ദാമോദരൻ സ്വാഗതം പറഞ്ഞു.